ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതല്‍
പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധവുമായി കലാ-സാംസ്കാരിക പ്രവര്‍ത്തക കൂട്ടായ്മയുടെ കലാ – പ്രധിഷേധ രാവ്. മൂവാറ്റുപുഴയിലെ കലാ സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെയാണ് പ്രധിഷേധ രാവ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് മുവാറ്റുപുഴ കച്ചേരിത്താഴത്ത് പ്രതിഷേധം തുടങ്ങുക. മുവാറ്റുപുഴ മേഖലയിലേ കലാ കാരന്മാരും , സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോടെ തുടക്കം കുറിക്കുന്ന പ്രതിഷേധ രാവ് ആര്‍ട്ട് അറ്റാക്ക് എല്‍ദോ എബ്രഹാം എംഎല്‍എ ഉല്‍ഘാടനം ചെയ്യും , ദേശഭക്തി ഗാനങ്ങള്‍ , നാടന്‍ പാട്ടുകള്‍ , ചിത്ര രചന , ലഘു നാടകം തുടങ്ങിയ കാലിക പ്രസക്ത മായ അവതരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിപാടി. വിവിധ സാംസ്കാരിക – സാമൂഹ്യ നേതാക്കളും , ജനപ്രതിനിധി കളും പങ്കെടുക്കുമെന്ന് പ്രധിഷേധ രാവിന്റെ സംഘാടകരായ എല്‍ദോ വട്ടക്കാവില്‍, ഷനീര്‍ സിഎ, നസിര്‍ അലിയാര്, അസിസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ അറിയിച്ചു