കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് 1000 പി.സി.ആര് കിറ്റുകള്‍ വാങ്ങുന്നതിനായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൌണ്ടേഷന് 1344000 രൂപ നല്‍കിയതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് അറിയിച്ചു. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ റീജിയന് ഹെഡ് സന്തോഷ്കുമാര്‍ കളക്ട്രേറ്റിലെത്തിയാണ് ചെക് നല്‍കിയത്. മന്ത്രി കടന്നപ്പളി രാമചന്ദ്രന്, കളക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.