കെഎസ്ഇബി ജീവനക്കാരനായ മോഹനന് നായര്‍ ലോക കയ്യെഴുത്തു മത്സരത്തില്‍ ജേതാവായി. ഇരുപതിനും അറുപത്തിനാലിനും മദ്ധ്യേ പ്രായമുള്ളവരുടെ ആര്‍ട്ടിസ്റ്റിക് ഹാന്‍ഡ് റൈറ്റിംഗ് വിഭാഗത്തിലാണ് മോഹനന് നായര്‍ക്ക് സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തു വൈദ്യുതി ഭവനില്‍ കമ്പനി സെക്രട്ടറിയുടെ ഓഫിസില്‍ സീനിയര്‍ അസിസ്റ്റന്റാണ് മോഹനന് നായര്‍.