മുവാറ്റുപുഴ. ജന്മസിദ്ധമായ ചിത്രകലാവാസനയെ കാലിഗ്രാഫിലേക്ക് തിരിച്ചുവിട്ട് മികവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച മുഹമ്മദ് ഹിസാമിനെ പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി മെമെന്റോ നല്കി ആദരിച്ചു.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയായ ഹിസാം സൗദി അറേബ്യയിലെ റിയാദ് അല്‍ ആലിയ സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതല്‍ ചിത്രകലയില്‍ താല്പര്യമുണ്ടെങ്കിലും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാലിഗ്രാഫിയിലേക്ക് ചുവട് മാറ്റിയത്. ഇതുവരെ 200ലധികം സൃഷ്ടികള്‍ പൂര്‍ത്തിയാക്കി നിരവധി ചിത്രമെഴുത്തുകള്‍ പലരും നല്ല വില കൊടുത്ത് സ്വന്തമാക്കി. രചനകള്‍ക്ക് മൂന്നുമണിക്കൂര്‍ മുതല്‍ ദിവസങ്ങളോളം എടുക്കുന്നവയും ഉണ്ടാകാറുണ്ട്. കാലിഗ്രാഫി ചെയ്യുന്നതില്‍ കൂടുതല്‍ ഇഷ്ടം അറബിക് ഭാഷയാണ്. സ്വന്തം കൈപ്പടയില്‍ എഴുതുന്ന ഖുര്‍ആന്റെ രചനയും നടക്കുന്നുണ്ട്. സൗദി അറേബ്യയിലെ നിരവധി എക്സിബിഷനുകളില്‍ ഈ അക്ഷരമെഴുത്തുകള് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും നടന്ന നിരവധി കാലിഗ്രാഫി മത്സരങ്ങളിലും വിജയി ആയിട്ടുണ്ട് മുഹമ്മദ് ഹിസാം.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയും റിയാദ് ബത്തയില്‍ പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന മൂലയില്‍ മുജീബിന്റെയും റിയാദിലെ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ അധ്യാപിക ഹസീനയുടേയും മകനാണ് മുഹമ്മദ് ഹിസാം. മിന്‍ഹ മുജീബ് ഏക സഹോദരിയാണ്. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് അഫ്സല് നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി പോരാളികളായ കെ എം സി സി ഭാരവാഹികളായ എറണാകുളം ജില്ലാ പ്രസിഡന്റ് ജലീല്‍ കരിക്കനാക്കുടി, മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് മുജീബ് മൂലയില്‍ , മുവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ഷറഫ് മുതിരക്കാലായില്‍ എന്നിവരെയും വാര്‍ഡ് കമ്മിറ്റി ആദരിച്ചു, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിഎം ബഷീര്‍, മുസ്ലിം ലീഗ് ശാഖ ജനറല്‍ സെക്രട്ടറി നൗഷാദ് ആക്കൊത്ത്, ബക്കര്‍ മണലികുടി, മൂസ മൂലയില്‍, എം. എസ്.എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ശിഹാബ് ഷാഹുല്‍, അമീര്‍ ആറ്റംപുറം, അബ്ബാസ് മൂലയില്‍, നിസാര്‍ മൂലയില്‍, മൈതോന്‍ മൂലയില്‍, എന്നിവര്‍ സംബന്ധിച്ചു.