പെരുമ്പാവൂര്‍ : മദ്രസ അധ്യാപകര്‍ക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തിര ധനസഹായമായി 2000 രൂപ അനുവദിക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു. അപേക്ഷിച്ചിട്ടു ഒരു മാസം കഴിഞ്ഞിട്ടും തുക അനുവദിക്കുവാന്‍ ബോര്‍ഡ് തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
ഓരോ വര്‍ഷവും അധ്യാപകര്‍ അടയ്ക്കുന്ന വിഹിതത്തില്‍ നിന്നും ചെറിയൊരു തുക ഈ ലോക്ക്ഡൗണ്‍ കാലത്ത് നല്‍കുന്നതിന് കാലതാമസം വരുത്തരുത്. ആത്മീയ അറിവുകള്‍ നല്കി പുതു തലമുറയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് മത അധ്യാപകര്‍. ഈ ലോക്ക് ഡൗണ്‍ കാലത്ത് ദുരിതം അനുഭവിക്കുന്ന മദ്രസ അധ്യാപകര്‍ക്ക് എത്രയും വേഗത്തില്‍ ധനസഹായം ലഭ്യമാക്കുവാനുള്ള നടപടികള്‍ പൂര്‍ത്തികരിക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എം.എല്‍.എ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്