കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് പ്രതിരോധ സാമഗ്രികള്‍ നല്കി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി .
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എച്ച് എസ് എസ് ടി എ എറണാകുളം ജില്ലാ കമ്മിറ്റിയാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കായി മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തത്. മൂവാറ്റുപുഴ അഡീഷണല്‍ എസ് ഐ, പി കെ ബഷീര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ജയ് പ്രദീപ്, ജില്ലാ സെക്രട്ടറി റോയി സെബാസ്റ്റ്യന്‍, ഷിബു ജോര്‍ജ്ജ്, ലൗലി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.