തിരുവനന്തപുരം ; ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 35.30 കോടി രൂപ അനുവദിച്ചു. നിലവില്‍ വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9 വനിതാ ഹോസ്റ്റലുകള്‍ക്ക് പുറമെ 4 സ്ഥലങ്ങളില്‍ വാടകയ്ക്ക് സ്ഥലമെടുത്ത് ഹോസ്റ്റലുകള്‍ നടത്തുന്നതിന് വേണ്ടി 1 കോടി രൂപയും, പുതിയതായി ഒരു ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിനുമായി 8 കോടി രൂപയും അനുവദിച്ചു.
സ്ത്രീകള്‍ക്ക് വേണ്ടി എക്സിക്ലൂവ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിംഗ് ആരംഭിക്കാന്‍ 75 ലക്ഷം രൂപയും, കേരള പോലീസിന് നടത്തി വരുന്ന ബോധ്യം പദ്ധതി വഴി കൂടുതല്‍ ട്രെയിനിംഗ് നടത്തുന്നതിന് വേണ്ടി 50 ലക്ഷം രൂപയും എറണാകുളത്ത് റീച്ച് ഫിനിഷംഗ് സ്കൂളിന്റെ സാറ്റ്ലൈറ്റ് സെന്‍ട്രല്‍ ആരംഭിക്കുന്നതിന് വേണ്ടിയും, കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് ജോലി ലഭിക്കുന്നതിനായി ഇംഗ്ലീഷിന് പുറമെയുള്ള ഭാഷ നൈപുണ്യത്തിന് വേണ്ടിയുള്ള പരിശീലനം നല്‍കുന്നതിന് വേണ്ടിയും 2 കോടി രൂപയുമാണ് കൂടുതലായി ബഡ്ജറ്റില്‍ അനുവദിച്ചത്.
ബഡ്ജറ്റില്‍ ആര്‍ഹമായ പ്രാധാന്യം നല്‍കിയതിന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലിനും, അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയ ആരോഗ്യ ശിശു വനിതാ വികസന മന്ത്രി വീണാ ജോര്‍ജിനും കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസി റോസക്കുട്ടിയും, എം.ഡി. വി.സി. ബിന്ദുവും നന്ദി അറിയിച്ചു.
സംസ്ഥാനത്തെ പോലീസ് സേനയെ ഒരു തൊഴില്‍ സേന എന്ന നിലയില്‍ അവരുടെ സേവനം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനായി ബോധ്യം എന്ന പേരില്‍ ലിം?ഗ അവബോധ പരിശീലന പരിപാടി 2019 ലാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. സ്ത്രീകള്‍- കുട്ടികള്‍- ലൈ?ഗിംക ന്യൂനപക്ഷങ്ങള്‍ എന്നിവരോട് പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും , ലിംഗാധിഷ്ഠിത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും കൂടുതല്‍ കാര്യശേഷിയും ആര്‍ജവവും വളര്‍ത്തുന്നതിന് വേണ്ടി ബിഹേവിയറല്‍ മോഡിഫിക്കേഷന് രീതികളും കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് ബോധ്യം എന്ന പരിശീലന പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിലേയ്ക്കായി 50 ലക്ഷം രൂപ വകയിരുത്തിയതിലൂടെ പോലീസ് സേനയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായമാകും.
പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന സര്‍ക്കാര്‍ നയത്തിത്തിന്റെ ഭാ?ഗമായി 70,000 തൊഴിലവസരമാണ് വനിതാ വികസന കോര്പ്പറേഷന് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ വായ്പാ പദ്ധതിക്കും നൈപുണ്യ വികസന പരിപാടിക്കും കൂടുതല്‍ തുക വകയിരുത്തിയ സര്‍ക്കാര്‍ ബഡ്ജറ്റ് ഈ ദിശയിലെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും.