ന്യൂയോര്‍ക്ക്: വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ ബഹിരാകാശ സംഘം ഇന്ന് യാത്ര തിരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് ആണ് ആറംഗസംഘം പുറപ്പെടുന്നത്. ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഇന്ത്യന്‍ വംശജ ശിരിഷ ബാന്‍ഡ്ൽ (34) ആണ് സംഘത്തിനൊപ്പം ഉള്ളത്.
യാത്ര വിജയിച്ചാല്‍, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാകും ശിരിഷ. യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോര്‍ട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണു സംഘം യാത്ര തുടങ്ങുന്നത്.
വെര്‍ജിന്‍ ഗലാക്റ്റിക്കിൻ്റെ സ്പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക. ഭൂമിയില്‍ നിന്ന് 3 ലക്ഷം അടി വരെ ഉയരത്തില്‍ വിഎസ്എസ് യൂണിറ്റി എത്തുമെന്നാണ് നിഗമനം.