കോതമംഗലം: ഷെയിന്‍ നിഗത്തിനെ സിനിമയില്‍ നിന്നും ഔട്ടാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് മനോജ് ഗോപി രംഗത്തെത്തി. താര സംഘടനയുടെ ശ്രമങ്ങള്‍ക്ക് ആത്മാര്ത്ഥതയില്ലന്ന് തെളിഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിനിമാ അഭിനയവും ഒരു തൊഴിലാണ്. തന്റെ തൊഴിലിനെ ബാധിക്കുന്നതും ഉപജീവന മാര്‍ഗ്ഗം മുടങ്ങിപ്പോകുമോയെന്ന ഭയമായിരിക്കാം ഷെയ്ന് തന്റെ അവസ്ഥ ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധിനിധിയായ മന്ത്രി എ.കെ.ബാലനെ കാണാനിടയായ സാഹചര്യമെന്നും ഇതില്‍ യാതൊരു തെറ്റും കാണാനാവില്ലന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനെ തന്റെ ധയനീയത അവതരിപ്പിച്ചത് മഹാ അപരാതമായിപ്പോയതിനാല് ചര്‍ച്ചയില്‍ നിന്നും ഞങ്ങള്‍ പിന്മാറുന്നു എന്ന് പറഞ്ഞ അമ്മ സംഘടന സത്യത്തില്‍ ഷെയ്ന് നിഗത്തിന്റെ വിഷയത്തില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല.കാരണം അമ്മ ഇടപെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍ കാണിച്ച നാടകമായേ കേരള സമൂഹം ധരിക്കൂ.കാരണം അമ്മ സംഘടനയുടെ ഭാഗമായ ബാബുരാജ് ഷെയ്ന് നിഗത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നതും കൂട്ടി വായിക്കേണ്ടതാണ്.ഇത്തരം സാഹചര്യം കൂട്ടി വായിച്ചാല്‍ ഷെയ്ന് നിഗത്തിനെതിരെ ഗൂഢാലോചന നടന്നതായി കേരള സമൂഹം ധരിച്ചാല്‍ അവരെ തെറ്റ് പറയാനാകില്ല. ആയതിനാല്‍ അദ്ദേഹത്തിന്റെ തൊഴില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നും മനോജ് ഗോപി ആവശ്യപ്പെട്ടു.