മൂവാറ്റുപുഴ: രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിചീന്തുകയും, മതത്തിന്റെ പേരില്‍ ജനതയെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ജനുവരി 9 വ്യാഴാഴ്ച മൂവാറ്റുപുഴയില്‍ ലോംഗ് മാര്‍ച്ച് നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പേഴക്കാപ്പിള്ളിപ്പടിയില് നിന്നാരംഭിക്കുന്ന ദേശ രക്ഷാ മാര്‍ച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. റാലി കച്ചേരിത്താഴം വഴി ആനിക്കാട് സമാപിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പിളളി രാമചന്ദ്രന് പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്യും., രമ്യ ഹരിദാസ് എം.പിവി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ജോസഫ് വാഴയ്ക്കന്, ജോണി നെല്ലൂര്‍, മുന്‍ മന്ത്രി കെ.ബാബു,തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ നേതാക്കള്‍ പ്രസംഗിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് അഡ്വ. കെഎം സലിം ,കണ്‍വീനര്‍ കെഎം അബ്ദുള്‍ മജീദ് എന്നിവര്‍ അറിയിച്ചു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഡീന്‍ കുര്യാക്കോസ് നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ ഭാഗമായാണ് ഇത് നടത്തുന്നത് ‘