മൂവാറ്റുപുഴ: രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള 49 കലാ-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും പ്രിതിക്ഷേധകാത്മവും ആണെന്ന് എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി പറഞ്ഞു. കത്തയച്ചതിന്റെ പേരില്‍ കേസെടുത്തതിനെതിരെ എഐവൈഎഫ് നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയച്ച് പ്രതിഷേധിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നുജോര്ജ് വെട്ടിക്കുഴി. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് പ്രധാനമന്ത്രിയുടേത്. ഭിന്നാഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നവരെ ആക്രമിക്കുകയും കേസെടുത്ത് ജയിലിലടക്കുവാനുമുള്ള നീക്കം ഭരണഘടന ഉറപ്പു നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ്. കത്തിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുത്ത നടപടി കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും രാഷ്ട്രീയ വേട്ടയാടലിന്റെ തെളിവാണന്നും അദ്ദേഹം പറഞ്ഞു.
പിബി. ശ്രീരാജ് അദ്ധക്ഷതവഹിച്ചു. സിഎന്‍ ഷാനവാസ്, ഫിനുബക്കര് എന്നിവര്‍ സംസാരിച്ചു, ഗോവിന്ദ് ശശി, രാഹുല്‍ പി. ബാലകൃഷ്ണന് , ടിബി മാഹീന്, ഷിനാജ,് മിഥുന്,പിഎസ് ശ്രീശാന്ത് എന്നിവര്‍ നേതൃത്വം നല്കി