ടോക്കിയോ: പുരുഷൻമാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈയില്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് സെമിഫൈനലില്‍ തോൽവി. സെമി ഫൈനലില്‍ അസര്‍ബൈജാന്റെ ഹാജി അലിയാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. സ്കോര്‍: 12-5. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ഹാജി അലി.
ഇന്ന് രാവിലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ തോല്‍പ്പിച്ചാണ് ബജ്റംഗ് പൂനിയ അവസാന നാലിലേക്ക് യോഗ്യത നേടിയിരുന്നത്.