മുവാറ്റുപുഴ : ജെസി ഐ മൂവാറ്റുപുഴ ടൗണ്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ മികച്ച ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ജെ സി ഐ ഗ്രാമ സ്വരാജ് അവാര്‍ഡിന് കൂവപ്പടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടന് അര്‍ഹനായി
25001 രൂപയും പ്രശസ്തിപത്രവും ഫലകവും ഡിസംബര്‍ 9ന് വൈകിട്ട് 5 മണിക്ക് മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കണ്ടറി സ്ക്കൂള് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ജെസി ഐ പ്രസിഡന്റ് എല്‍ദോ ജോണ്‍ കാട്ടൂര്‍, സെക്രട്ടറി അനുപോള്‍ എന്നിവര്‍ അറിയിച്ചു
പെരുമ്പാവൂരിലെ കൂവപ്പടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂവപ്പടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടപ്പിലാക്കിയ നൂതനങ്ങളായ പ്രവര്‍ത്തനങ്ങളും കോവിഡ് മഹാമാരി കാലത്ത് നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കാര്‍ഷിക ഉന്നമനത്തിനായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പദവിയായ ക്ലാസ്സ് 1 സൂപ്പര്‍ ഗ്രേഡ് പദവി നേടാനായതുമെല്ലാം പരിഗണിച്ചാണ് മനോജ് മൂത്തേടനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് പ്രൊഫ: ബേബി എം വര്‍ഗീസ്, പ്രൊഫ: കെ എം കുര്യാക്കോസ്, പ്രൊഫ: ജോസ് കുട്ടി ജെ ഒഴുകയില്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അറിയിച്ചു.