തൃശൂര്‍: പുതുവര്‍ഷ സമ്മാനമായി കുതിരാന്‍ രണ്ടാം തുരങ്കം തുറക്കും. തുരങ്കത്തിൻ്റെ എഴുപതു ശതമാനം ജോലികളും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. നൂറോളം തൊഴിലാളികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആദ്യത്തെ തുരങ്കത്തേക്കാള്‍ രണ്ടു മീറ്റര്‍ കൂടുതലാണ് രണ്ടാമത്തെ തുരങ്കത്തിന്. തുരങ്കത്തിനുള്ളിലെ മേല്‍ഭാഗം മുഴുവനും കോണ്‍ക്രീറ്റ് ചെയ്യുകയാണ്. ഇനി മുന്നൂറ് മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് ചെയ്യാനുണ്ട്. കൂടാതെ തുരങ്കത്തിനുള്ളിലെ റോഡും കോണ്‍ക്രീറ്റ് ചെയ്യണം എന്ന് അധികൃതർ അറിയിച്ചു.
തൃശൂര്‍ ഭാഗത്ത് നിന്നാകും രണ്ടാം തുരങ്കത്തിലേയ്ക്ക് പ്രവേശിക്കുന്നത്. രണ്ടു തുരങ്കങ്ങളും തുറന്നാല്‍ അധികം വൈകാതെ തന്നെ ടോള്‍ പിരിവ് തുടങ്ങിയേക്കും. രണ്ട് ദിവസം മുന്‍പാണ് കുതിരാന്‍ ആദ്യ തുരങ്കം പൊതു ഗതാഗത്തിനായി തുറന്ന് നൽകിയത്.