കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് കേരളത്തിന്റെ സൗന്ദര്യ റാണി. മിസ് കേരള പട്ടം സ്വന്തമാക്കാന്‍ മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യ റാണിയായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി.
കേരളത്തിന്റെ അഴകിന്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്. കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവയുടെ തിളക്കത്തില്‍ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവടുവയ്പ്പില്‍ ഓരോരുത്തരും മാറ്റുകാണിച്ചു. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്.
ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അപ്രതീക്ഷിതമായി സൗന്ദര്യ റാണി പട്ടത്തിലേക്ക് എത്തിയ ഗോപിക, ആ സന്തോഷവും പങ്കുവച്ചു. ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിനിയാണ് ഗഗന ഗോപാല്‍. സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍.