മൂവാറ്റുപുഴ: അവശ്യസാധനങ്ങളുമായി കേരള കൺസ്യൂമർ ഫെഡിന്റെ മൊബൈൽ ത്രിവേണി വെള്ളിയാഴ്ച്ച മുതൽ മൂവാറ്റുപുഴയിൽ. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയർ, കടല, ധാന്യപ്പൊടികൾ തുടങ്ങിയ പലചരക്ക്, പലവ്യഞ്ജനങ്ങൾ എന്നിവ ആവശ്യക്കാർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് മൊബൈൽ ത്രിവേണിയുടെ ലക്ഷ്യം. മൂവാറ്റുപുഴ, കൂത്താട്ടുകുളം നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും നിശ്ചയിച്ച കേന്ദ്രങ്ങളിൽ കൺസ്യൂമർ ഫെഡിന്റെ വാഹനം ഭക്ഷ്യധാന്യങ്ങളുമായി വെള്ളിയാഴ്ച്ച മുതൽ എത്തും. വെള്ളിയാഴ്ച്ച അടൂ പറമ്പ്, വാഴക്കുളം;മടക്കത്താനം, നാഗപ്പുഴ, കലൂർ, പോത്താനിക്കാട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച്ച എത്തും ആവശ്യക്കാരായ എല്ലാ വിഭാഗം ജനങ്ങൾക്കും മൊബൈൽ ത്രിവേണിയിൽ നിന്ന് സാധനങ്ങൾ വാങ്ങാം.
മൂവാറ്റുപുഴ കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് മൊബൈൽ ത്രിവേണിയുടെ ഉദ്ഘാടനം കേരള കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് അഡ്വ.പി എം ഇസ്മയിൽ നിർവ്വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ മൊബൈൽ ത്രിവേണിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എ സഹീർ ആദ്യവില്പന നിർവ്വഹിച്ചു. കൗൺസിലർ പി വെ നൂറുദ്ദീൻ, മൊബൈൽ ത്രിവേണി ഇൻ ചാർജ്ജ് പി ബി സുധീഷ് തുടങ്ങിയവർ സംസാരിച്ചു.
തിങ്കളാഴ്ച്ച മുടവൂർ തവളക്കവല, നെല്ലാട്, മംഗലത്ത് നട, മഴുവന്നൂർ, മണ്ണൂർ, പള്ളിച്ചിറ .ചൊവ്വാഴ്ച്ച മാറാടി മണ്ണത്തൂർ കവല, പാമ്പാക്കുട, അഞ്ചൽപ്പെട്ടി, തിരുമാറാടി, കൂത്താട്ടുകുളം,ഉപ്പുകണ്ടം .ബുധനാഴ്ച്ച മൂവാറ്റുപുഴ പേട്ട, ഉല്ലാപ്പിള്ളി, നെല്ലൂർ കവല, ആരക്കുഴ മൂഴി, പണ്ടപ്പിള്ളി, ആറൂർ കോളനി.വ്യാഴാഴ്ച്ച കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാന്റ്, കുര്യൻ മല റോട്ടറി കോളനി, വാഴപ്പിള്ളി എകെജി നഗർ, ഇലാഹിയ നഗർ കോളനി, രണ്ടാർകര കോളനി, ഹൗസിംഗ് ബോർഡ് കോളനി.വെള്ളിയാഴ്ച്ച അടൂ പറമ്പ്, വാഴക്കുളം;മടക്കത്താനം, നാഗപ്പുഴ, കലൂർ,പോത്താനിക്കാട്. ശനിയാഴ്ച് ച പായിപ്ര കവല, ചെറുവട്ടൂർ കവല, മുളവൂർ പി ഒ ജംഗ്ഷൻ, പുതുപ്പാടി കവല, പുന്നമറ്റം, അഞ്ചൽപ്പെട്ടി പോത്താനിക്കാട് എന്നിവിടങ്ങളി ലാണ് മൊബൈൽ ത്രിവേണി എല്ലാ ആഴ്ച്ചയും എത്തുക