ബംഗളൂരു: ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നീന്തല്‍ക്കുളത്തില്‍ ഒമ്പത് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരിയായ മാനസ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.കുളത്തിന് സമീപത്തെ വിളക്കുകാലില്‍ തൂങ്ങിക്കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി പെണ്‍കുട്ടി അബദ്ധത്തില്‍ നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, മരണകാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമേറ്റതാണോ എന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.