മികച്ച ജില്ലാ പഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേത്യത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ മന്ത്രിയും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ പ്രൊ . ബി.കെ. ചന്ദ്രശേഖര്‍ അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് സുവനീര്‍ പ്രകാശനവും അദ്ധേഹം നിര്‍വ്വഹിച്ചു.
രാവിലെ നടന്ന രാജിവ് ഗാന്ധി ജമദിന സമ്മേളനം കര്‍ണാടക നിയമ – പാര്‍ലമെന്റ് കാര്യ- ടൂറിസം . മന്ത്രി എച്ച്.കെ. പാട്ടില്‍ ഉദ്ഘാടനം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ കുമാര പാര്‍ക്ക് ഈസ്റ്റിലെ ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സ്റ്റേറ്റ് പഞ്ചായത്ത് രാജ് പരിഷദ് വൈസ് ചെയര്മാന് വെങ്കിട്ട റാവു വൈ. ഗോര്പേസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അവാര്‍ഡ് ജേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും സംസാരിച്ചു. അഗ്രശ്രീ സ്ഥാപക ഡയറക്ടര്‍ ഡോ. ഡി.സുന്ദര്‍ റാം സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ ഡി. സാലി കുമാര്‍ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ (അഗ്രശ്രീ) നല്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡാണ് എറണാകുളം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രസിഡന്റ് ഉല്ലാസ് തോമസിന് കഴിഞ്ഞതായി അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
ഗ്രാമീണ മേഘലയുടെ വികസനം, ആരോഗ്യ മേഖലയില്‍ ഡയാലിസിസ് രോഗികള്‍ക്ക് നല്കി വരുന്ന കാരുണ്യ സ്പര്‍ശം ചികിത്സ സഹായ പദ്ധതി, സ്ത്രീ ശാക്തീകരണ പദ്ധതികളായ സ്മാര്‍ട്ട് അയണ്‍ യൂണിറ്റ്, അപാരല്‍ പാര്‍ക്ക്, ഡ്രൈ ഫിഷ് യൂണിറ്റ്, എനി ടൈം മില്‍ക്ക്, കുട്ടികള്കും വൃദ്ധര്‍ക്കും , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങള്‍ക്കും, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പദ്ധതി, വികലാംഗര്‍ക്ക് രാജാഹംസം മുച്ചക്ര വാഹനവും, ചലനം ഇലക്ട്രിക് സ്കൂട്ടര്‍ നല്‍കിയതടക്കം ഒട്ടനവധി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതാണ് ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്ഹമാക്കിത്.
ന്യൂഡല്‍ഹിയിലെ മുന്‍ ലോക്സഭാ സെക്രട്ടറി ജനറലും അഗ്രശ്രീയുടെ സ്ഥാപക ചെയര്‍മാനുമായ ഡോ. സുഭാഷ് സി കശ്യപ്ജി, പ്രൊഫ. വി അര് പഞ്ചമുഖി (ഫോര്മര് ചെയര്മാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ദില്ലി) ജസ്റ്റിസ് ഡി. സുബ്രഹ്മണ്യന് (ജസ്റ്റിസ് ഹൈക്കോര്‍ട്ട് A.P), ജസ്റ്റിസ് പി എസ് നാരായണ (ജസ്റ്റിസ് ഹൈക്കോര്‍ട്ട് A.P), ഡോ. ഡി. സുന്ദര്‍ റാം (ഫൗണ്ടര്‍ ആന്‍ഡ് ചെയര്മാന് ) നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരങ്ങളുടെ ജൂറിയാണ് രാജീവ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ആര്.ശ്രീധര്‍ (മികച്ച ബ്ലോക്ക് പഞ്ചായത്ത് – തമിഴ്നാട് ), ബി.ശ്രീനിവാസ് (മികച്ച ഗ്രാമ പഞ്ചായത്ത് – ആന്ധ്രപ്രദേശ് ), പ്രൊഫ. കെ.ബാലചന്ദ്രന് (മികച്ച നേത്യത്വം ) , പ്രാെ. പ്രീയ ഏബ്രഹാം ( മഹിളാ ശാക്തി – ഐ സി എം ആര് മുന്‍ ഡയറക്ടര്‍ – പൂനൈ), പ്രൊ .എം . ഗോപിനാഥ റെഡി (ഗ്രാമ സ്വരാജ് – റിസേര്‍ച്ചര്‍ , തെലുങ്കാന ) എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ജെ.ജോമി, റാണി കുട്ടി ജോര്‍ജ്, അംഗങ്ങളായ, ശാരദ മോഹന്‍ , മനോജ് മൂത്തേടന്, കെ.വി.രവീന്ദ്രന് , ഷാരോണ്‍ പനയ്ക്കല്‍, കെ.കെ.ദാനി, ഷൈനി ജോര്‍ജ് , ലിസി അലക്സ് , അനിത ടീച്ചര്‍, അഡ്വ. എല്‍സി ജോര്‍ജ് , അഡ്വ. റൈജ അമീര്‍ , അഡ്വ. ഉമാ മഹേശ്വരി, അനിമോള്‍ ബേബി, സെക്രട്ടറി വൈ. വിജയകുമാര്‍ , ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ് സൂപ്രണ്ടുമാരായ ജോസഫ് അലക്സാണ്ടര്‍ , കെ. ശ്രീകുമാര്‍ എന്നിവര്‍ സംമ്പന്ദിച്ചു ( എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റ് വാങ്ങി )
ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല: മന്ത്രി എച്ച്.കെ. പാട്ടില്‍
73-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിട്ടിട്ടും ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും കര്‍ണാടക നിയമം, പാര്‍ലമെന്ററികാര്യം, നിയമനിര്‍മ്മാണം, ടൂറിസം മന്ത്രി എച്ച്.കെ. പാട്ടില്‍ പറഞ്ഞു. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമി ഓഫ് ഗ്രാസ് റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ (അഗ്രശ്രീ) ബെംഗളൂരുവില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം ജനങ്ങള്‍ക്ക് എന്ന രാജീവ്ഗാന്ധിയുടെ മുദ്രാവാക്യം പൂര്‍ണ്ണമായി രൂപാന്തരപ്പെടാത്തത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി 73-ാം ഭരണഘടനാ ഭേദഗതി നിയമത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പിലാക്കണമെന്നും പാട്ടീല്‍ പറഞ്ഞു.