രാജ്യത്ത് എല്ലാ കാറുകള്‍ക്കും എയര്‍ ബാഗ് സംവിധാനം ഉടന്‍ നിര്‍ബന്ധമാക്കും. ഇക്കോണമി മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ കാറുകള്‍ക്കും മുന്‍ സീറ്റില്‍ യാത്രക്കാരുടെ ഭാഗത്ത് എയര്‍ ബാഗ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് വിജ്ഞാപനം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.
2019 ജൂലൈ 1 മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും ഡ്രൈവര്‍ ഭാഗത്തേക്ക് എയര്‍ബാഗ് നിര്‍ബന്ധമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വഹനത്തിലെ മറ്റ് ഭാഗങ്ങളിലും എയര്‍ബാഗ് നിര്‍ബന്ധിതമാകുക. വാഹന മാനദണ്ഡങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളുന്ന സാങ്കേതിക സമിതിയാണ് ഇക്കാര്യത്തില്‍ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (എഐഎസ്) ഭേദഗതി ചെയ്യുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ചെലവ് കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താന്‍ ഇനിമുതല്‍ നിര്‍മ്മാതാക്കള്‍ക്ക് കരട് വിജ്ഞാപനം അനുസരിച്ച് സാധിയ്ക്കില്ല.