പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് മോട്ടോർവാഹനവകുപ്പ്. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചിരുന്നെങ്കിലും മൂന്ന് അപേക്ഷകര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ സമരക്കാര്‍ ഇവരെ തടഞ്ഞു.സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്.
ടെസ്റ്റിനായി എത്തിയവരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മകളുമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യ വാഹനത്തില്‍ ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മകള്‍ എച്ച് ഇടുന്നതില്‍ പരാജയപ്പെട്ടു.ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റ് പരാജയപ്പെട്ട അപേക്ഷകയെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണഅ സമരക്കാര്‍ പ്രതിഷേധിച്ചത്.അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് സംയുക്ത സമരസമിതി