കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ മുന്‍പത്തേതുപോലെ യഥേഷ്ടം വില്പന നടത്താന്‍ അനുമതി നല്‍കുമെന്നും ഡിസംബറില്‍ സമരക്കാരുമായി വിശദമായി ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കര്‍ഷകരുമായി അനൗദ്യോഗിക ചര്‍ച്ചയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയത്. നിയമം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും അനുനയ ചര്‍ച്ചയാണ് കേന്ദ്രം കര്‍ഷകരുമായി നടത്തിയിരിക്കുന്നത്. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കും. മിനിമം സപ്പോര്‍ട്ട് പ്രൈസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള നിലപാട് മാറ്റവും നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.