തൃശൂർ: എളവള്ളി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത തുറന്നു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി വിവിധയിനം വിത്തുകള്‍, കുരുമുളക് വള്ളി, പച്ചക്കറി തൈകള്‍, ഫലവൃക്ഷതൈകള്‍, ഫലപുഷ്പത്തെകള്, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, കുമ്മായം എന്നിവയുടെ വിതരണം നടത്തി. തുടര്‍ന്ന് കേരള കര്‍ഷക മാസികയുടെ ക്യാമ്പയില്‍ സംഘടിപ്പിക്കുകയും ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുള്ള കര്‍ഷക സഭയുടെ പ്രാരംഭഘട്ട ഉദ്ഘാടനം നടത്തുകയും ചെയ്തു.
പ്രത്യാശ ഇനത്തില്‍പ്പെട്ട കരനെല്വിത്തുകള് കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ട് ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ലീന ശ്രീകുമാര്‍, കെ ഡി വിഷ്ണു, ടി സി മോഹനന്, ചെറുപുഷ്പം ജോണി, ശില്പ ഷിജു, കൃഷി ഓഫീസര്‍ പ്രശാന്ത് അരവിന്ദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.