മൂവാറ്റുപുഴ: കാര്‍ഷീക മേഖലയില്‍ പുത്തന്‍ ഉണര്‍വ്വ് നല്കി ആയവന ഗ്രാമ പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി മാര്‍ക്കറ്റിന് തുടക്കമായി. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണനം നടത്തുന്നതിനും, കര്‍ഷകര്‍ക്ക് ന്യായ മായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി മാര്‍ക്കറ്റ് തുറന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം അനുവദിച്ച എ ഗ്രേഡ് പച്ചക്കറി മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ആയവന ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംങ്ങില്‍ ഭാഗ്യശ്രീ ഇക്കോ ഷോപ്പിനോട് ചേര്‍ന്നാണ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. എല്‍ദോ എബ്രഹാം എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം അലിയാര് അദ്ധ്യക്ഷം വഹിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .ജോസി ജോളി ആദ്യ വില്‍പ്പനയും, മാര്‍ക്കറ്റ് കംപ്യട്ടര്വല്ക്കരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി അബ്രഹവും, സോളാര്‍ പച്ചക്കറി ലൈറ്റ് ട്രാപ്പി ന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാ. കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജാന്‍സി ജോര്‍ജും, ഞാറ്റുവേല വിവിധ തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഭാഷ് കടയ്ക്കോട്ടും പച്ചക്കറി കൃഷി വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി സണ്ണിയും, മാര്‍ക്കറ്റ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആതമ പ്രൊജക്ട് ഡയറക്ടര്‍ റ്റി ആര് ഉഷാദേവിയും, പച്ചക്കറികള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന സീറോ എനര്‍ജി കൂള്‍ ചേമ്പറിന്റെ ഉദ്ഘാടനം കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനനും ഉദ്ഘാടനം ചെയ്തു,
ചടങ്ങില്‍ ഫാ.ജോസ് മോനിപ്പിളളി, അജീഷ് പി.എസ്, സാബു വള്ളോകുന്നേല്‍, രാജു പി.എന്‍, രാജപ്പന് കെ.വി, എന്നിവര്‍ പ്രസംഗിച്ചു, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ മായ എസ്.നായര്‍ പദ്ധതി വിശദീകരണവും കൃഷി ഓഫീസര്‍ ബോസ് മത്തായി സ്വാഗതവും, ക്ലസ്റ്റര്‍ പ്രസിഡന്റ് സജീവ് ജോണ്‍ നന്ദിയും പറഞ്ഞും, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദോഗസ്ഥര്‍, വിവിധ സര്‍വീസ് സഹകരണ ജനപ്രതിനിധികള്‍, വിവിധ കക്ഷി, രാഷ്ട്രീയ, സാമൂഹ, മത, സംസ്ക്കാരിക നേതാക്കള്‍, വിവിധ കര്‍ഷക സമിതി പ്രതിനിധികള്‍, വിവിധ ഉദോഗസ്ഥര്‍, കര്‍ഷകര്‍, വ്യാപാരി സുഹുത്തുക്കള്‍, കുടുംബ ശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു. എല്ലാ തിങ്കളാഴ്ച ദിവസമായിരിക്കും മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.