കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. നവംബര്‍ 26, 27 തിയതികളില്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിന്റെ നടത്തിപ്പ്, സമരവേദി ഡല്‍ഹിലേക്ക് മാറ്റല്‍, തൊഴിലാളി സംഘടനകളുമായുള്ള സംയുക്ത സമരം തുടങ്ങിയവയും ചര്‍ച്ച ചെയ്യും. ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് യോഗം.