തിനാറിനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഒരു ബദല്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പതിനാറിനം പച്ചക്കറികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തറവില പ്രഖ്യാപിച്ചത്.
മരച്ചീനി, ഏത്തക്കായ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീന്‍സ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയ്ക്കാണ് തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പ്രത്യേക സ്ഥാനമുണ്ട്.
സംഭരിക്കുന്ന പച്ചക്കറികള്‍ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി വഴി വിറ്റഴിക്കും. കാര്‍ഷിക രംഗത്തിന് ഉണര്‍വ് നല്കുന്ന പദ്ധതിയാണിത്. ഉല്‍പ്പാദിപ്പിക്കുന്ന ഇനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും സംവിധാനം ഒരുക്കും. ഇതിനായി
ശീതികരിച്ച സംഭരണ കേന്ദ്രങ്ങള്‍ തയാറാക്കും. മറ്റ് സ്ഥലങ്ങളിലെത്തിക്കാന്‍ ശീതികരിച്ച വാഹനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന്ന് നെല്‍കൃഷി വര്‍ധിച്ചു. പച്ചക്കറി ആഭ്യന്തര ഉല്പാദനം ഇരട്ടിയായി. ഏഴ് ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.72 ലക്ഷമായി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.