ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. നിയമങ്ങളിലെ വ്യവസ്ഥകളില്‍ വിയോജിപ്പുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കര്‍ഷക സംഘടനകളോടും പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയാറാണ്’ നരേന്ദ്രസിങ് തോമര്‍ ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി 11 തവണ ചര്‍ച്ച നടത്തിയിരുന്നു. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ ജീവിത നിലവാരം മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ കര്‍ഷകസംഘടനകളോട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ഏഴുമാസം പിന്നിടുന്ന സാഹചര്യത്തിലാണ് കൃഷിമന്ത്രിയുടെ പ്രതികരണം. രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും ഈ നിയമത്തെ പിന്തുണക്കുന്നുവെന്നും കര്‍ഷക സംഘടനകള്‍ക്ക് നിയമത്തിൻ്റെ വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാന്‍ കേന്ദ്രം തയാറാണെന്നും മന്ത്രി പറഞ്ഞു.