മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനും നടത്തുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹന ഗതാഗതം അടക്കം നിലച്ചതോടെ ഇക്കോ ഷോപ്പുകളുടെയും കര്‍ഷക മാര്ക്കറ്റുകളുടയും പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. വേനല്‍ കാലം മുന്നില്‍ കണ്ട് കര്‍ഷകര്‍ കൃഷിയിറക്കിയ വിവിധയിനം പച്ചക്കറികള്‍, പൈനാപ്പിള്‍, മാങ്ങ, ചക്ക, കപ്പ, വിവിധയിനം വാഴക്കുലകള്‍ അടക്കം വിളവെടുക്കുന്ന സമയത്ത് ഇവ വിപണനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കുകയാണങ്കില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയും. ഇത് കര്‍ഷകര്‍ക്ക് ആശ്വാസമാകുകയും ചെയ്യും. ഇതോപ്പം തന്നെ കാര്‍ഷിക ഉല്‍പ്പനങ്ങള്‍ വിപണിയിലെത്തുന്നതോടെ വിപണിയിലെ കൃത്രിമ വിലക്കയറ്റം തടയാന്‍ കഴിയുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും മറ്റിതര മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ കാര്‍ഷീക മേഖലയായ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിളവെടുക്കാന്‍ കഴിയാതെ കൃഷി സ്ഥലങ്ങളില്‍ തന്നെ നശിക്കുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഇക്കോ ഷോപ്പുകളും കാര്‍ഷീക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിച്ചാല്‍ കര്‍ഷകരുടെ പരാതികള്‍ക്ക് പരിതിവരെ പരിഹാരമാകുമെന്നും എം.എല്‍.എ പറഞ്ഞു.