ന്യൂഡൽഹി: കർഷക സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കർഷകർ ഇന്ന് രാജ്യവ്യാപകമായി രാജ്ഭവനുകൾ ഉപരോധിക്കും. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കർഷകർ ഉപരോധം നടത്തുന്നത്.
ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. ഡൽഹി-യുപി അതിർത്തികളിൽ ഭാരതീയ കിസാൻ യൂണിയൻ്റെ നേതൃത്വത്തിൽ ട്രാക്ടർ റാലിയും നടക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും എന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ രാജ്ഭവനുകൾക്ക് മുന്നിൽ വൻ റാലിയാണ് കർഷക സംഘടനകൾ സംഘടിപ്പിക്കുന്നത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയിൽ നിന്ന് പതിനൊന്ന് കിലോമീറ്റർ മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന നേതാക്കൾ ആണ് നേതൃത്വം നൽകുന്നത്. പ്രധിഷേധത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.