കോതമംഗലം :കൃഷിയേയും കർഷകരേയും വന്യമൃഗ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും ,കേന്ദ്ര വന നിയമങ്ങൾ പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കർഷക സംഘം ജില്ലാ കമ്മറ്റി
കോതമംഗലം ഡി എഫ് ഓ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രതിഷേധ സമരം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് കെ വി ഏലിയാസ് അധ്യക്ഷനായി. ജില്ലാ ജോ . സെക്രട്ടറി ആർ അനിൽ കുമാർ ,കർഷക സംഘം ഭാരവാഹികളായ കെ കെ ശിവൻ കെ ബി മുഹമ്മദ് ,മിനി ഗോപി ,കെ എൻ ജയപ്രകാശ് , സാബു വർഗീസ് , കെ എ ജോയി ,ഷാജി മുഹമ്മദ് , പൗലോസ് കെ മാത്യു ,എന്നിവർ സംസാരിച്ചു.