കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉത്പാദനം നടത്തുന്ന വാഴക്കുളത്തെയും സമീപ പ്രദേശങ്ങളായ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം എന്നീവിടങ്ങളിലെയും പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്ത് നല്കി.
കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവും ഗതാഗത നിയന്ത്രണവും ഏര്പ്പെടുത്തിയയിനാല് മാര്‍ക്കറ്റില്‍ സംഭരിച്ച് വയ്ച്ചതും തോട്ടങ്ങളില്‍ വിളവെടുപ്പിന് കാലാവധി കഴിഞ്ഞതുമായ ടണ്‍ കണക്കിന് പൈനാപ്പിള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങലിലേക്കുള്ള കയറ്റുമതി 16.03.2020 മുതല്‍ പുര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ദിനം പ്രതി 1200 ടണ്‍ (200 ലോഡ്) പൈനാപ്പിളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നത്. ഇതേ അളവില്‍ ദിനംപ്രതി തോട്ടങ്ങളില്‍ക്കിടന്ന് പൈനാപ്പിള്‍ ചീഞ്ഞ് നശിക്കുന്ന അവസ്ഥയുമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിന് കൃഷിയ്ക്കെടുത്തിരിക്കുന്ന ബാങ്ക് വായ്പകള്‍ക്ക് പലിശയിളവും തിരിച്ചടവിന് 6 മാസം കാലാവധി നീട്ടി നല്‍കണമെന്നും വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിഗ് കമ്പനിക്ക് അടിയന്തിരമായി അനുവദിച്ച തുക നല്കി യുദ്ധകാലാടിസ്ഥാനത്തില്‍ കമ്പനി പുനരുദ്ധാരണവും പൈനാപ്പിള്‍ സംസ്ക്കരണവും നടത്തണമെന്നും എം.പി.ആവശ്യപ്പെട്ടു. വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിഗ് കമ്പനിയില്‍ പൈനാപ്പിള്‍ സംഭരിച്ച് ശീതിരണ സംവിധാനം പ്രയോജനപ്പെടുത്തുക. അയല്‍ സംസ്ഥാനങ്ങളിലെ പഴം സംസ്ക്കരണ ഫാക്ടറികളില്‍ സര്‍ക്കാര്‍ ഇടപെട്ട് നമ്മുടെ പൈനാപ്പിള്‍ സംസ്ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക. പൈനാപ്പിള്‍ കര്‍ഷകര്‍ക്കായി പ്രത്യേക കടാശ്വാസ പാക്കേജ് അനുവദിക്കുക. ഹോര്‍ട്ടിക്രോപ്പ് വഴി പൈനാപ്പിള്‍ വിപണനം ചെയ്യാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എംഎല്‍എ കത്ത് നല്‍കിയത്.