മൂവാറ്റുപുഴ : കനാല്‍ തകര്‍ന്ന് ജല വിതരണം മുടങ്ങിയതോടെ ആശങ്കയിലായ കര്‍ഷകര്‍ക്ക് ആശ്വാസം. എംവിഐപി കനാല്‍ തകര്‍ന്ന ഭാഗത്ത് പൈപ്പിട്ട് താല്‍ക്കാലികമായി ജലവിതരണം പുനരാരംരംഭിക്കുമെന്ന് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ പറഞ്ഞു. ഇത് സംമ്പന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും എം വി ഐ പി ഉന്നത ഉദ്യോഗസ്ഥരുമായും എം എല്‍ എ ചര്‍ച്ച നടത്തിയിരുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അടിയന്തിരമായി ജലവിതരണം പുനസ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് പൈപ്പിടാന്‍ തീരുമാനിച്ചതെന്ന് എം എല്‍ എ പറഞ്ഞു. കനാലിന്റെ അപകട സാധ്യതയും കാലപഴക്കവും അടക്കം പരിശോധിക്കണമെന്നും എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ചീഫ് എഞ്ചിനിയറുടെ ചുമതലയുള്ള മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനയര് ബാജി ചന്ദ്രന് , എം വി ഐ പി സൂപ്രണ്ടിംഗ് എഞ്ചിനയര് ശ്രീകല സി.കെ, എക്സികുട്ടീവ് എഞ്ചിനിയര്‍ രഞ്ജിത സി.എന്‍ എന്നിവരടക്കം സംഭവസ്ഥലം സന്ദര്‍ശിച്ചു. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം നടത്തിയ തുടര്‍ പരിശോധനകള്‍ക്ക് ശേഷമാണ് പൊട്ടിയ കനാലുകള്‍ തമ്മില്‍ പൈപ്പിട്ട് ബന്ധിപ്പിച്ച് ജല വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കനാലിന്റെ ഇരുപത് മീറ്ററോളംമാണ് തകര്‍ന്നത്. നാല്പത് മീറ്ററോളം പൈപ്പിട്ട് തകര്‍ന്ന കനാലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ജല വിതരണം ഉടന്‍ പുനസ്ഥാപിക്കും. ഇതിനാവശ്യമായ നടപടികള്‍
ഞായറാഴ്ച രാത്രി ഏഴോടെയാണ് മൂവാറ്റുപുഴ എംവിഐപി യുടെ മറാടി ബ്രാഞ്ച് കനാല്‍ എണ്ണൂറാം മീറ്ററില്‍ തകര്‍ന്നടിഞ്ഞത്. രണ്ടാം തവണയാണ് ഈ ഭാഗത്ത് കനാല്‍ തകരുന്നത്. അപകടസമയം റോഡിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കനാലിലൂടെ വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായി ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനോ അടിഞ്ഞു കൂടി കിടക്കുന്ന മാലിന്യവും മണ്ണും മറ്റും നീക്കം ചെയ്യാനോ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് വെള്ളം തുറന്നു വിട്ടുടനേ കനാല്‍ ഇടിഞ്ഞു തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.