പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും, കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്. ഭരണപക്ഷ പ്രതിപക്ഷ വാക്പോരുകള്‍ക്കാണു രാജ്യസഭ വേദിയായത്. ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഉപാധ്യക്ഷന്‍ നേരെ പ്രതിഷേധം കൈയ്യേറ്റത്തിന് ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ കൂടുതല്‍ മാര്‍ഷലുമാരെ വിളിപ്പിച്ചു. രാജ്യസഭ 10 മിനിറ്റ് നിറുത്തി വച്ചു.
ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിഷേധം. ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ താങ്ങുവിലയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ഡിഎംകെയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്. അതേസമയം, കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
‘പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022ല്‍ കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാല്‍ ഇന്നത്തെ നിരക്കില്‍ കര്‍ഷകരുടെ വരുമാനം 2028ന് മുന്‍പ് ഇരട്ടിയാകില്ല’ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒ ബ്രയന്‍ പറഞ്ഞു.