സുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.
ഡല്‍ഹിയിലെ അതിശൈത്യത്തിനിടെ കര്‍ഷക സമരം 23-ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നതില്‍ കുറഞ്ഞൊന്നിനും കര്‍ഷകര്‍ തയ്യാറല്ല. ദേശീയപാത ഉപരോധം തുടരുകയാണ്. അതിനാല്‍ സമരത്തെ മറികടക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുകയാണ് സര്‍ക്കാര്‍.
അനുകൂലമായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി. 23,000 ഗ്രാമങ്ങളില്‍ പരിപാടി പ്രദര്‍ശിപ്പിക്കും.
അനുകൂല പ്രചാരണത്തിന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്, പിയൂഷ് ഗോയല്‍, നരേന്ദ്ര സിഹ് തോമര്‍ എന്നിവര്‍ ഇന്നലെ സാഹചര്യം വിലയിരുത്തിയിരുന്നു. ശേഷം നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ 8 പേജുള്ള കത്ത് കര്‍ഷകര്‍ക്കയച്ചു. കര്‍ഷകരുമായി ആശയവിനിമയത്തിനുള്ള വാതില്‍ തുറന്നിടുന്നു എന്ന് വ്യക്തമാക്കിയ കത്തില്‍ പ്രതിപക്ഷ അജണ്ടകള്‍ ഉള്‍ക്കൊള്ളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രതിപക്ഷത്തിനുള്ള ദേഷ്യമാണ് കര്‍ഷകസമരമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.