മൂവാറ്റുപുഴ: തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കുക, കൃഷി സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് കര്‍ഷക മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. സി.പി.ഐ ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവന് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ കമ്മിറ്റിയംഗം എം.ജി.പ്രസാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് എന്നിവര്‍ സംസാരിച്ചു.