മൂവാറ്റുപുഴ: കര്‍ഷക ദിനത്തില്‍ കൃഷി ചെയ്തും കൃഷിക്കാരെ സഹായിച്ചും കാലങ്ങള്‍ സഞ്ചരിച്ച മുളവൂരിലെ പഴയകോല കോണ്‍ഗ്രസ് കുടുംബത്തിലെ കാര്‍ണവര്‍ കെ. കെ.മീതിയന്‍ കോയിക്കലിനെ ആദരിച്ചു. അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി എം അസീസ് ആദരിച്ചു. വാര്‍ഡ് പ്രസിഡന്റ് ടി കെ അലിയാര് അധ്യക്ഷത വഹിച്ചു.കെ എം നഫ്സല്‍, ടി കെ നൗഫല്‍, അബ്ദുല്‍ സലാം ന്നിവര്‍ സംബന്ധിച്ചു.