തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ സത്യവാം ഗ്മൂലം നൽകുമ്പോഴും കേസ് നടത്തു മ്പോഴും പശ്ചിമഘട്ടത്തിലെ കുടിയേറ്റ സമൂഹത്തിൻ്റെയും കർഷകരുടെയും സംരക്ഷണം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് യുവജന പക്ഷം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷൈജോ ഹസ്സൻ ആവശ്യപ്പെട്ടു .യുവജന പക്ഷം സംഘടിപ്പിച്ച യുവകർഷക ദിനം എന്ന സെമിനാർ ഓൺലൈൻ വീഡിയോയിലൂടെ ഉൽഘാടനം ചെയ്യുകയായിരുന്നു അദ് ദേഹം കേരളത്തിലെ റവന്യു ഭൂമി പുരണമായുo ഒഴിവാക്കിയും റിസർവ്വ് വനങ്ങളും ലോക പൈതൃക പ്രദേശങ്ങളും സംരക്ഷിത മേഖലകളും മാത്രം പരിസ്ഥിതി ലോല മേഖല യിലുൾ പ്പെടുത്തിയും മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുക്കാവുഎന്നദ്ദേഹം പറഞ്ഞു .
കേരളത്തിലെ 92 വില്ലേജുകൾ ഇഎസ് എ യിൽ ഉൾപ്പെടുത്താമെന്ന സംസ്ഥാന സർക്കാർ നിലപാട് ആശങ്കാജനകമാണെന്ന് ഷൈ ജോ ഹസ്സൻ പറഞ്ഞു .22 ലക്ഷത്തിലേറെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിർദ്ദേശങ്ങൾ പിൻവലിച്ച് കർഷകജനതയ്ക്ക് അനുകൂല നിലപാടെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു .അഡ്വ.ഷോൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അ ഡ്വ.സിജു രാജൻ, അഡ്വ.സുബീഷ് ശങ്കർ, സച്ചിൻ ജയിംസ് , മാത്യൂസ് ജോർജ്ജ് ,എ ബി മലഞ്ചെരുവിൽ,പ്രവീൺ രാമചന്ദ്രൻ, റെനീഷ് ചൂണ്ടശേരി, അനിൽകുമാർ മഞ്ഞപ്ലാക്കൽ ,ലെൻസ് വയലിക്കുന്നേൽ, പ്രവീൺ ഉള്ളാട്ട്, ബൈജു മണ്ഡപം, ,അനു ശങ്കർ, ബിജു പഴയ മടം, ജോ വാരിക്കാട്ട്, ജിജോ പതിയിൽ തുടങ്ങിയവർ പങ്കെടുത്തു