തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ‘മലയോര വികസ സംഗമം’ ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.രാജു എം എല്‍ എമാരായ റോഷി അഗസ്റ്റ്യന്‍ , എന്‍.ജയരാജ് എന്നിവര്‍ക്ക് നല്കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ.ഗ്രേസി ടീച്ചര്‍, സജി വര്‍ഗീസ്, നോജി ജോസ്, അജി.ബി.റാന്നി, ഷിബു വട്ടപ്പാറ, ബി.ഷാജി എന്നിവര്‍ പങ്കെടുത്തു. മലയോര പ്രദേശത്തിന്റെ സമഗ്രവികസനം മുന്‍നിര്‍ത്തിയും, വികസന കുതിപ്പിന് വഴിവെക്കുന്ന 21 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച അങ്കമാലി -എരുമേലി- തിരുവനന്തപുരം ശബരി റെയില്‍വേയും വിമാനത്താവള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ‘മലയോര വികസന സംഗമം’ സംഘടിപ്പിക്കുന്നത്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് ബി. കമാല്‍ പാഷയുടെ അധ്യക്ഷതയില്‍ ‘മലയോര വികസന സംഗമം’ ഡിസംബര്‍ അവസാന വാരം കോട്ടയത്ത് നടക്കും. മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിലേ പ്രമുഖരേയും സാമൂഹിക സാംസ്കാരിക രംഗങ്ങളിലേയും വ്യവസായിക രംഗങ്ങളിലെ പ്രമുഖരും മത സാമുദായിക നേതാക്കളും സംഗമത്തില്‍ പങ്കെടുക്കും.