തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ കാര്‍ഷിക കമ്പനി രൂപീകരണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. സിപിഐഎം, സിപിഐ മന്ത്രിമാര്ക്കിടയിലാണ് ഭിന്നതയുണ്ടായത്. വ്യവസായ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അജണ്ട മാറ്റിവെക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ വ്യവസായ വകുപ്പ് എതിര്‍പ്പ് അറിയിച്ചു. തുടര്‍ന്നാണ് അജണ്ട മാറ്റി വെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
12കാര്‍ഷിക കമ്പനി എന്നത് കാര്‍ഷിക വകുപ്പ് അഭിമാനമായി കാണുന്ന പദ്ധതിയാണെന്നിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് ഭിന്നതയുണ്ടായിരിക്കുന്നത്. മൂല്യവര്‍ദ്ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനമായിരുന്നു കമ്പനിയുടെ ലക്ഷ്യം.
വിഷയത്തില്‍ മന്ത്രിമാരായ രാജീവും പ്രസാദും പൊര്‍വിളി തുടങ്ങിയതോടെയാണ് മുഖ്യമന്തിഇടപെട്ടത്. വിപണനം വ്യവസായ വകുപ്പിന്റെ അധികാരത്തില്പ്പെടുന്നതാണെന്ന് മന്ത്രി പി രാജീവ് യോഗത്തില്‍ പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസിന് എതിരാണിതെന്നും രാജീവ് മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. വ്യവസായ മന്ത്രി എതിര്‍ത്തതോടെ അജണ്ട മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേരള അഗ്രോ ബിസിനസ് കമ്പനി എന്ന പേരില്‍ കമ്പനി രൂപീകരിക്കാനായിരുന്നു കൃഷിവകുപ്പിന്റെ നിര്‍ദേശം.