മുവാറ്റുപുഴ: കര്‍ഷകരുടെ ഉല്പന്നങ്ങള് വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് സുരക്ഷിത പച്ചക്കറികളും മറ്റും ലഭ്യമാകുന്നതിനുമായി മുവാറ്റുപുഴയില്‍ ജീവനി – സഞ്ജീവിനി കേരള ഫാം ഫ്രഷ് കര്‍ഷക വിപണി തുറന്നു. വിപണി എല്‍ദോ എബ്രാഹം എം എല്‍ എ ഉത്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷാ ശശീധരന് അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി, ജില്ല പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, സ്വാഗതവും കൃഷി ഓഫീസര്‍ ബോസ് മത്തായി നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ ഇ.ഇ സി മാര്‍ക്കറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈ-ടെക്ക് മോഡല്‍ ആഗ്രോ സര്‍വീസ് സെന്റര്‍ അങ്കണത്തിലാണ് വിപണി ആരംഭിച്ചത്. എല്ലാ വ്യാഴാഴ്ചയും തുടര്‍ന്ന് വിപണി ഉണ്ടാകും.