മൂവാറ്റുപുഴ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കാരത്തെ തിരിച്ചു പിടിച്ച് അഞ്ചു വര്‍ഷം കൊണ്ട് ജില്ലയെ പൂര്‍ണ്ണമായും തരിശു രഹിതമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യംമെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരത്ത് മൂവാറ്റുപുഴ മണ്ഡലത്തിലെ തോടുകളുടെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്ന നവീന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ജലാശയങ്ങളെ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ (ഡീസില്റ്റിംഗ് ) ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.
നെല്‍കൃഷി പ്രോത്സാഹനത്തിന് നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്. കൃഷിചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ ജില്ലാ പഞ്ചായത്തും കൃഷിഭവനും നല്‍കും. ജില്ലയില്‍ നിരവധി നെല്‍പ്പാടങ്ങള്‍ കാലങ്ങളായി തരിശായി കിടക്കുകയാണ്. തരിശു നിലങ്ങളെ കൃഷിഭൂമിയാക്കി മാറ്റുന്നതിന്റെ ആദ്യഘട്ടം ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കുകയാണ്. അതിനായി ചളിയും പായലും നീക്കി ശുചീകരിക്കുന്ന പദ്ധതികള്‍ ജില്ലയൊട്ടാകെ നടപ്പിലാക്കുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
ചടങ്ങില്‍ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ . ജോസ് അഗസ്റ്റിന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റാണി കുട്ടി ജോര്‍ജ് മുഖ്യ പ്രഭാഷണവും കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി ഏബ്രഹാം സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനോ കെ. ചെറിയാന് . ജോര്‍ജ് ഫ്രാന്‍സീസ്, ജാന്‍സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍ , അംഗങ്ങളായ കെ.ജി രാധാക്യഷ്ണന് ,രമാ രാമകൃഷ്ണന് , അസ്വ. ബിനി ഷൈമോന്‍ , ഗ്രാമ പഞ്ചായത്ത് അംഗങളായ ബിന്ദു ജോര്‍ജ് . ബിജു കുര്യാക്കോസ്, നിഷാ ജിജോ .അജി സാജു , ഷൈനി മുരളി, സരള രാമന് നായര്‍ , രതീഷ് ചങ്ങാലി മറ്റം, ജിബി മണ്ണത്തുക്കാരന്‍ , ജയ്സ് ജോണ്‍ , സാബു ജോണ്‍ , ഡോ. ചിന്നമ്മ വര്‍ഗീസ് ലത ശിവന്, എബി പോള്‍, പ്രൊഫ. കുര്യാക്കോസ് മാടശേരി, സിനിജ സനല്‍, ബിജു മാടശേരി പിറവം ഇറിഗേഷന്‍ എ എക്സ് ഇ. പി.എം ആശ എന്നിവര്‍ സംസാരിച്ചു. .