കുളത്തൂപ്പുഴ :ഓണവിപണി ലക്ഷ്യമിട്ട് കുളത്തൂപ്പുഴയില്‍ നടപ്പാക്കിയ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ഇ.എസ്.എം. കോളനിയില്‍ കര്‍ഷകയായ മിനിയാണ് മാതൃകാ കൃഷിത്തോട്ടമൊരുക്കിയത്.
കുളത്തൂപ്പുഴ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ വിരിയിച്ച ചെണ്ടുമല്ലിപ്പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റെജി ഉമ്മന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.മായാകുമാരി, അംഗങ്ങളായ ഇ.കെ.സുധീര്‍, റീനാ ഷാജഹാന്, എ.ഡി.എ. അന്‍സി എം.സലീം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ നദീറാ സൈഫുദ്ദീന്, മേഴ്സി ജോര്‍ജ്, കൃഷി ഓഫീസര്‍ മേഘ, സി.കൈരളി എന്നിവര്‍ സംസാരിച്ചു.