മൂവാറ്റുപുഴ: കൃഷിക്കാരന്റെ ജീവിതത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണ് കേരളത്തിലെ ൽ ഡി എഫ് സർക്കാർ എന്നാൽ കേന്ദ്രസർക്കാരിന്റെ ബഡ്ജറ്റിൽ കൃഷിക്കാരന്റെ താല്പര്യം സംരക്ഷിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ പറഞ്ഞു. തൃക്കളത്തൂർ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ കർഷക സംഘം പായിപ്ര വില്ലേജ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം . മുതിർന്ന 20 കർഷകരെ സമ്മേളനത്തിൽ ആദരിച്ചു. വില്ലേജ് പ്രസിഡന്റ് ഇ.എ. അജാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ബാബു ബേബി സ്വാഗതം പറഞ്ഞു. സംഘം ഏരിയ പ്രസിഡന്റ് യു. ആർ. ബാബു മുഖ്യ പ്രഭാഷണം നടത്തി. റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ മെെതിൻ കാർഷീകമേഖലയിലെ പുതിയ കൃഷി രീതിയെ കുറിച്ച ക്ലാസെടുത്തു. വില്ലേജ് സെക്രട്ടറി ഒ.കെ. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു