റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകളുടെ വിലയിടിവിന് കാരണമാകുന്ന ആഗോള കരാറുകള്‍ പുനപരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി.
ന്യൂഡല്‍ഹി : റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികPവിളകളുടെ വിലയിടിവിന് കാരണമാകുന്ന ആഗോള കരാറുകള്‍ പുനപരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി. റബര്‍ ഉള്‍പ്പടെയുള്ള കാര്‍ഷികവിളകളുടെ വിലയിടിവ് തടയുക, പൗരത്വഭേദഗതിബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള കരാറുകള്‍ കനത്ത ആഘാതം സൃഷ്ടിച്ചത് കാര്‍ഷിക മേഖലയിലാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും ഇത്തരം കരാറുകള്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും അറിയാനുള്ള അവകാശം ഇന്ത്യന്‍ ജനതക്കുണ്ട്. ഇന്ത്യ ഇതിനകം ഒപ്പിട്ട അന്താരാഷ്ട്ര കരാറുകള്‍ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 3584104 ടണ്‍ റബര്‍ കേന്ദ്രം ഇറക്കുമതി ചെയ്തിട്ടുണ്ട്. അതിലൂടെ 8960.26 കോടി രൂപയുടെ ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാരിന് വരുമാനമായി ലഭിച്ചിരുന്നു. റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യായവിലയുടെ ഒരു ഭാഗമാണ് ഈ ഇറക്കുമതി ചുങ്കം. അതു കര്‍ഷകര്‍ക്ക് റബര്‍ വിലസ്ഥിരതാ ഫണ്ടിലൂടെ തിരിച്ചുനല്‍കാനുള്ള പദ്ധതി കേന്ദ്രം ആവിഷ്ക്കരിക്കണം. റബറിന്റെ ഉല്‍പ്പാദനചിലവ് തന്നെ ഇന്ന് 172 രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം ഉല്‍പ്പാദന ചിലവിന്റെ 150 ശതമാനമാണ് ന്യായവിലയായി നിശ്ചയിക്കേണ്ടത്. ആയതിനാല്‍ റബറിന്റെ ന്യായവില 250 രൂപ എങ്കിലും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
വിഭജനത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടുവെയ്ക്കുന്ന പൗരത്വഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് എതിരാണ്. കടുത്ത പ്രതിഷേധമാണ് രാജ്യമെമ്പാടും ഈ ബില്ലിനെതിരെ ഉയരുന്നത്. മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തികളെ വേര്‍തിരിക്കുന്ന പൗരത്വഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണ്. ഇന്ത്യ എന്ന സങ്കല്പ്പത്തിന്് തന്നെ വിരുദ്ധമായ പൗരത്വബില്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാകണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന് തൊടുകയുടെനേതൃത്വത്തില് നടന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ തോമസ് ചാഴികാടന് എം.പി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ജോര്‍ജ് എക്സ്.എം.എല്‍.എ, ബേബി ഉഴുത്തുവാല്‍, ബെന്നി കക്കാട്, ബിജു കുന്നേപ്പറമ്പൻ, വിപിന്‍ എടൂര്‍, സുമേഷ് ആന്‍ഡ്രൂസ്, വിജയ് മാരേട്ട്, ജോസഫ് സൈമണ്‍, സാബു കുന്നേല്‍, ഷെയിന്‍ ജോസഫ്, ജോഷി മണിമല, ബഷീര്‍ കുര്മ്മത്ത്, ദീപക് മാമ്മന്‍ മത്തായി. ഷെയ്ഖ് അബ്ദുള്ള, ജോമോന് വരമ്പേല്, ആൽബിൻ പേണ്ടാനം, ജോഷി ഫിലിപ്പ്, ഷിനോ ചാക്കോ, സതീഷ് എറമങ്ങാട്, ജയകുമാര്‍ വിഴിക്കത്തോട്, അഖില്‍ ഉള്ളംപള്ളി, ലിജിന്‍ ഇരുപ്പക്കാട്ട്, ബിജു ഡിക്രൂസ്, ബിനു ഇലവുങ്കല്‍, ജിത്തു താഴേക്കാടന്‍, അരുണ്‍ തോമസ് , ജേക്കബ് മാമ്മന്‍, അഖില്‍ കാഞ്ഞിരംകുളം, എഡ്വിന് തോമസ്, ജോസി പി.തോമസ്, ജയകൃഷ്ണന് പുതിയേടത്ത്, ജോബിന് ജോളി, എല്‍ബി കുഞ്ചറക്കാട്ട്, രാജേഷ് പള്ളത്ത്, ജിമ്മിച്ചന്‍ ഈറ്റത്തോട്, തോമസ്കുട്ടി വട്ടക്കാട്, എന്‍.ജി ആന്റപ്പന്, എസ്.ജയകൃഷ്ണന്, ബാബു വഴിയമ്പലം, റോജന്‍ പൗലോസ്, സന്തോഷ് തോമസ്, ജോജി പി.തോമസ്, ജുണീഷ് കള്ളിക്കാട്, ലിജോ കളപ്പുര, റിന്റോ തോപ്പില്‍, ഡാബി സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.