മൂവാറ്റുപുഴ: കോവിഡ് – 19 നെ അതിജീവിയ്ക്കുന്നതിനും സമൂഹത്തിന്റെ ഭക്ഷ്യ സുരക്ഷയൊരുക്കുവാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി പി എം മൂവാറ്റുപുഴ ഏരിയയില്‍ ലോക്കല്‍ കമ്മിറ്റികളുടേയും ബ്രാഞ്ചുകളുടേയും നേതൃത്വത്തില്‍ പച്ചക്കറി,കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കൃഷി തുടങ്ങി. മൂവാറ്റുപുഴ സൗത്ത് ലോക്കല്‍ അതിര്‍ത്തിയിലെ ബ്രാഞ്ചുകളില്‍ കപ്പ, ചേന,കാച്ചില്, ചേമ്പ്, വാഴ തുടങ്ങിയവകൃഷി ചെയ്യും.
മൂന്ന് ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങിയ ചാലിക്കടവ് ബ്രാഞ്ചില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ കപ്പ നട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം ആര് പ്രഭാകരന് ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്,ശിവദാസന്‍, നമ്പൂതിരി, സി എം സീതി, പി വി രാജു, എന്‍ കെ രാജന് എന്നിവര്‍ പങ്കെടുത്തു.