മൂവാറ്റുപുഴ: വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച് കൊണ്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ സമൃദ്ധി ജൈവ പച്ചക്കറി കൃഷിയ്ക്ക് തൊഴിലാളി ദിനമായ മെയ് ഒന്നിന് മൂവാറ്റുപുഴയില്‍ തുടക്കമായി. നിയോജക മണ്ഡലത്തില്‍ 500 കേന്ദ്രങ്ങളിലാണ് പാര്‍ട്ടി ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ ജൈവപച്ചക്കറി കൃഷി ആരംഭിക്കുന്നത്. പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും മട്ടുപാവുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലുമാണ് കൃഷി ആരംഭിക്കുന്നത്. കാര്ഷീകരംഗത്തെ വിദഗ്ദ്ധര്‍, പാര്‍ട്ടി അംഗങ്ങള്‍, ബഹുജനസംഘടന പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ അടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മൂവാറ്റുപുഴ നിയോജക മണ്ഡലതല ഉദ്ഘാടനം പായിപ്ര ലോക്കലിലെ തൃക്കളത്തൂരില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
മാറാടി ലോക്കല്‍തല ഉദ്ഘാടനം മുന്‍എം.എല്‍.എ ബാബുപോളും, വാളകം ലോക്കല്‍ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണും, ആവോലി ലോക്കല്‍തല ഉദ്ഘാടനം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസും മൂവാറ്റുപുഴ മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍തല ഉദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് പി.കെ.ബാബുരാജും, ആയവന ലോക്കല്‍തല ഉദ്ഘാടനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കലും മൂവാറ്റുപുഴ മുനിസിപ്പല്‍ സൗത്ത് ലോക്കല്‍തല ഉദ്ഘാടനം പ്രൊഫസര്‍. ഹേമ വിജയനും പോത്താനിക്കാട് ലോക്കല്‍തല ഉദ്ഘാടനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിന്‍സന്റ് ഇല്ലിക്കലും മഞ്ഞള്ളൂര്‍ ലോക്കല്‍തല ഉദ്ഘാടനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ.കെ.സുരേഷും മുളവൂര്‍ ലോക്കല്‍തല ഉദ്ഘാടനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീന ബോസും പാലക്കുഴ ലോക്കല്‍തല ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി വി.എം.തമ്പിയും ആരക്കുഴ ലോക്കല്‍തല ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി കെ.ജി.സത്യനും പൈങ്ങോട്ടൂര്‍ ലോക്കല്‍തല ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി മേജോ ജോര്‍ജും കല്ലൂര്‍ക്കാട് ലോക്കല്‍തല ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി കെ.കെ.സജിയും നിര്‍വ്വഹിച്ചു.