ജനങ്ങളെ വലച്ച് പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. സര്‍ക്കാര്‍ ഇടപെടലില്‍ വില വര്‍ധനയില്‍ നേരിയ ആശ്വാസം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധന.
നിലവില്‍ തക്കാളിയുടെ വില 90ന് മുകളിലാണ്. പാവയ്ക്ക 104, പയര്‍ 108 വലിയ മുളക് 240 മുരിങ്ങയ്ക്ക 140 എന്നിങ്ങനെയാണ് നിലവിലെ വില. വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറി എത്തിക്കുന്നുണ്ട്.
എന്നാല്‍ അനാവശ്യ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ഇന്ധന വിലയും മഴക്കെടുതിയും ചൂണ്ടിക്കാട്ടി ഇടനിലക്കാര്‍ കൂടുതല്‍ വില ഈടാക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നു.