കോതമംഗലം: ജില്ലാ കൃഷി തോട്ടത്തില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തോടെ ഫാം ടൂറിസത്തിന്റെ ഭാഗമായി ഫാം സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും . ഇതിനാവശ്യമായ നടപടികള്‍ തുടങ്ങിയതായും ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ പ്രത്യേക പദ്ധതിയായ ബഫല്ലോ പാര്‍ക്ക് പദ്ധതി ഉദ്ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
നേര്യമംഗലം ജില്ലാ ക്യഷി തോട്ടത്തില്‍ പ്രത്യേകം സജ്ജമാക്കിയ മുന്നര ഏക്കര്‍ സ്ഥലത്താണ് ബഫല്ലോ പാര്‍ക്ക് സജ്ജമാക്കിയിട്ടുളളത്. ആദ്യ ഘട്ടം പൊള്ളാച്ചിയില്‍ നിന്നും എത്തിച്ച 10 മൊറ ക്രോസ് ഇനത്തില്‍ പെട്ട പത്ത് പോത്തിന് കുട്ടികളെയാണ് എത്തിച്ചിരിക്കുന്നത്. ഇവര്‍ക്കായി ഇവിടെ ഷെഡും ഒരുക്കിയിട്ടുണ്ട്.
രാവിലെ പോത്തിന് കുട്ടികളെ പ്രസിഡന്റിന്റെ നേത്യത്വത്തില്‍ പുഷ്പഹാരങ്ങള്‍ അണിയിച്ച് ഫാമില്‍ സ്വീകരിച്ചു തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ബഫല്ലോ പാര്‍ക്കിലേക്ക് പോത്തിന് കുട്ടികളെ എത്തിച്ചത്. സംയോജിത കൃഷിയുടെ ഭാഗമായാണ് പദ്ധതി. ഇതിലൂടെ മുന്തിയ ഇനം മാംസം ലഭ്യമാക്കുകയും ഒപ്പം ഉയര്‍ന്ന വരുമാനവും ലക്ഷ്യമിടുന്നു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ മുഖ്യപ്രഭാക്ഷണം നടത്തി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ഡാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എം കണ്ണന്, ഫാം സൂപ്രണ്ട് സൂസന് ലീ തോമസ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, കൃഷി ഓഫീസര്‍ ജാസ്മിന് തോമസ്, വെറ്റിനറി സര്ജന് ഡോ. ലാല്‍ ജി.മാത്യു, , ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജയ്സണ്‍ മാത്യു, അസി. കൃഷി ഓഫീസര്‍ സൈമണ്‍ ടി.യു, കൃഷി അസിസ്റ്റന്റ് രതീഷ് എം.ആര്, രജിത് പി.എസ്., സംഘടനാ നേതാക്കളായ എം. വി. യാക്കോബ്, റഫീക്ക് സി.എ, ബിജു . പി , എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.