കാര്‍ഷിക മേഖലക്ക് 16.5 ലക്ഷം കോടി വായ്പ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കും. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടിയും മൈക്രോ ഇറിഗേഷന്‍ 5000 കോടിയും അനുവദിച്ചു. നൂറ് ജില്ലകള്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചെറുകിട സംരംഭങ്ങള്‍ വായ്പാ ഇളവ് നല്‍കും.
ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്.
വാക്സിനേഷന് പദ്ധതിക്കായി 35,000 കോടി രൂപ നല്കി. ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കും. 2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റ4 റോഡുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.