കോഴിക്കോട് പെട്രോള്‍ ടാങ്ക് പൊളിക്കുന്നതിനിടയില്‍ തീ പിടുത്തം. ജില്ലയിലെ ആദ്യകാല ബസ് സര്‍വീസായ കാലിക്കറ്റ് വയനാട് മോട്ടോര്‍ സര്‍വീസിൻ്റെ ഡിപ്പോയില്‍ ആണ് തീപിടുത്തം ഉണ്ടായത്. പുതിയ ഫ്ളാറ്റ് നിര്‍മ്മാണം തുടങ്ങുന്നതിൻ്റെ ഭാഗമായി മണ്ണിനടിയിലെ പെട്രോള്‍ ടാങ്ക് പൊളിക്കാനുള്ള ശ്രമത്തിനിടെയിൽ പെട്ടന്ന് തീ പിടിക്കുകയായിരുന്നു.
സംഭവ സമയത്ത് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പൊലീസ് സംഘം അവിടെ ഉണ്ടായിരുന്നു. തുടർന്ന് ഉടൻ തന്നെ അവർ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. സംഭവത്തില്‍ ആളപായമില്ല എന്ന് അധികൃതർ വ്യക്തമാക്കി.