ആലുവ അമ്പാട്ടുകാവിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം. അപകടം രണ്ട് ഓട്ടോറിക്ഷകള്‍ തമ്മില്‍ ബന്ധിച്ച വടത്തില്‍ കുരുങ്ങി വീണെന്ന് തെളിവുകള്‍. ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്.
രാവിലെ 7.45നായിരുന്നു അപകടം ഉണ്ടായത്. നാളെ ISROയില്‍ തൊഴില്‍ പരിശീലനത്തിന് കയറാനിരിക്കെയാണ് അപകടം.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.